നാളെ മുതല്‍ മമ്മൂക്ക നായകനായി അഭിനയിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് റിലീസ് ചെയ്യുകയാണ്. മമ്മൂട്ടി വീണ്ടും പോലീസുകാരനായി എത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഓരോ ദിവസം കഴിയുംതോറും മമ്മൂട്ടി നിരവധി സിനിമകളാണ് ഏറ്റെടുക്കുന്നത്. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന കാട്ടാളന്‍ പൊറിഞ്ചു എന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.സ്ട്രീറ്റ് ലൈറ്റ്‌സിന് ശേഷം തിയറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രം അങ്കിള്‍ എന്ന സിനിമയാണ്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്ററോ, ട്രെയിലറോ ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ സിനിമയുടെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റ് പോയിരിക്കുകയാണ്.സ്ട്രീറ്റ് ലൈറ്റ്‌സിന് ശേഷം റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുകയാണ്.
Mammootty's Uncle - satellite rights sold for record price.